Kerala
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്ച നടത്താനിരുന്ന സിനിമാ സംഘടനകളുടെ സമരം പിന്‍വലിച്ചു. മന്ത്രി സജി ചെറിയാനുമായി സംഘടനാ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. വൈദ്യുതി താരിഫ് ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങളിലും പരിഹാരമുണ്ടാകും.
ഇരട്ട നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരുമായി ചർച്ച ചെയ്യും. സിനിമാ മേഖലയിൽ 60 വയസുകഴിഞ്ഞവർക്ക് പെൻഷൻ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചതായി നേതാക്കൾ ചർച്ചക്ക് ശേഷം പറഞ്ഞു.
Kerala
തൃശൂർ: രണ്ടു പാർട്ടികളാണെങ്കിലും സിപിഐക്കും സിപിഎമ്മിനും ഒരേ ഹൃദയമാണെന്നും പ്രശ്നങ്ങളുണ്ടെങ്കിൽ പരസ്പരബഹുമാനത്തോടെ ചർച്ചചെയ്തു രമ്യമായി പരിഹരിക്കുമെന്നും സാംസ്കാരികമന്ത്രി സജി ചെറിയാൻ ഇന്നലെ രാവിലെ തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ചർച്ചചെയ്ത് പരിഹരിക്കാനുള്ള കരുത്ത് ഇരുപാർട്ടികൾക്കുമുണ്ട്. പിഎം ശ്രീയിൽ ഒപ്പിട്ടതുമാത്രമാണു വിഷയം, സിപിഐ ഉന്നയിച്ച സംശയങ്ങളും ആശങ്കകളും ചർച്ചചെയ്യും. സജി ചെ റിയാൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചെയ്തത് സ്ഥാനത്തിന് യോജിച്ച രീതിയല്ലെന്ന് മന്ത്രി സജി ചെറിയാന്. ഇത്രയും നല്ല പ്രവര്‍ത്തനം നടക്കുന്ന ആശുപത്രിയില്‍ ചിലപ്പോള്‍ മരുന്നുകളുടെയോ ഉപകരണങ്ങളോ കുറവ് കാണും. ഇല്ലെന്ന് തങ്ങള്‍ പറയുന്നില്ലെന്ന് മന്ത്രി പ്രതികരിച്ചു.
ഹാരിസ് തിരുത്തിയത് നല്ല കാര്യമാണ്. ഇതിനേക്കാക്കാള് എത്രയോ മോശമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഉണ്ട്. അത് എന്തെങ്കിലും വാര്ത്തയാകുന്നുണ്ടോയെന്നും മന്ത്രി ചോദിച്ചു.
ആരോഗ്യമേഖലയിലെ ഒരു പോരായ്മ മന്ത്രി വീണാ ജോര്‍ജിന്റെ വീഴ്ചയായി കണക്കാക്കേണ്ടതില്ല. മന്ത്രി വീണാ ജോര്‍ജിന്റേത് മികച്ച പ്രവര്‍ത്തനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.